
വികസനത്തിന് കേരളവുമായി റെയില്‍വേയുടെ സംയുക്തസംരംഭം
ന്യൂഡല്‍ഹി: വിവിധ പദ്ധതികളുടെ വികസനം ലക്ഷ്യമിട്ട് കേരളവുമായി റെയില്‍വേ മന്ത്രാലയം സംയുക്തസംരംഭ കരാറില്‍ ഒപ്പുവെച്ചു. സംസ്ഥാനത്തിന്റെ 49 ശതമാനം പങ്കാളിത്തത്തോടെയുള്ള സംരംഭത്തില്‍ വിവിധപാതകളും കോച്ച് ഫാക്ടറി നിര്‍മാണവും ഉള്‍പ്പെടുന്നു. റെയില്‍വേ വികസനത്തില്‍ കേരളം ദീര്‍ഘകാലമായി
അവഗണിക്കപ്പെട്ടുകിടക്കുകയായിരുന്നെന്ന് ചടങ്ങില്‍ പങ്കെടുത്ത മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. സംസ്ഥാനത്തെ റെയില്‍വേയുടെ അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കാന്‍ ശക്തമായ പരിശ്രമം വേണമെന്നും റെയില്‍വേ മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ റെയില്‍വേ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.
സംസ്ഥാനത്തെ റെയില്‍വേ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.
രാജ്യവികസനത്തിനുള്ള കോ-ഓപ്പറേറ്റീവ് ഫെഡറലിസത്തിന്റെ മികച്ച മാതൃകയാണിത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി റെയില്‍വേ മന്ത്രാലയം കേരളത്തിന് പരമാവധി തുക വകയിരുത്തി. എറണാകുളം റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനത്തിന് റെയില്‍വേ ശ്രമിച്ചുവരികയാണ്- മന്ത്രി പറഞ്ഞു.
സംയുക്തസംരംഭത്തില്‍ 49 ശതമാനം മൂലധനം റെയില്‍വേയും 51 ശതമാനം കേരളവുമാണ് വഹിക്കുക. തിരുവനന്തപുരം- ചെങ്ങന്നൂര്‍ സബര്‍ബന്‍ റെയില്‍ സര്‍വീസ്, അങ്കമാലി- ശബരി, നിലമ്പൂര്‍- നഞ്ചന്‍കോട്, ഗുരുവായൂര്‍- തിരുനാവായ, കൊച്ചി- മധുര, തലശ്ശേരി- മൈസൂര്‍ റെയില്‍ പാതകള്‍, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റെയില്‍ കണ്ടെയ്‌നര്‍ ട്രാക്ക്, പാലക്കാട് റെയില്‍ കോച്ച് ഫാക്ടറി നിര്‍മാണം എന്നിവയാണ് പദ്ധതിയില്‍ പരിഗണിക്കപ്പെടുന്നത്.
പുതിയ പാതകള്‍, ഗേജ് മാറ്റം, പാതയിരട്ടിപ്പിക്കല്‍ എന്നിവ പൂര്‍ത്തിയാക്കാന്‍ 3.86 ലക്ഷം കോടി ആവശ്യമാണ്. എന്നാല്‍ റെയില്‍വേക്ക് ഫണ്ട് പരിമിതമാണ്. ഈ സാഹചര്യത്തില്‍ പദ്ധതികളുടെ ചെലവ് പങ്കിടാന്‍ തയ്യാറാണെന്ന് പത്ത് സംസ്ഥാനങ്ങള്‍ ഇതിനോടകം അറിയിച്ചിട്ടുണ്ട്.
റെയില്‍വേ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ (വര്‍ക്‌സ്) എസ്.സി. ജെയിനും സംസ്ഥാന ഗതാഗതവകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലുമാണ് കരാറില്‍ ഒപ്പുവെച്ചത്. റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് സിസ്റ്റം പദ്ധതിഡയറക്ടര്‍ ടോമി സിറിയക്കും പങ്കെടുത്തു.
© Copyright Mathrubhumi 2016. All rights reserved
No comments :
Post a Comment