ഉണ്ണി കൊടുങ്ങല്ലൂര്‍
ഇരിങ്ങാലക്കുട: പഞ്ചായത്തിലെ സ്വയം സഹായ സംഘങ്ങൾ ഒരുമിച്ചു നടത്തിയ ഓണാഘോഷത്തിലെ ബാനർ വിവാദത്തിൽ. ഞായറാഴ്ച നടത്തിയ ഓണോൽസവത്തിൽ 'ഏകലവ്യാ നീ വിരൽ മുറിക്കരുത്, പകരം ഗുരുവിന്റെ തലയറുക്കുക' എന്ന ബാനറുമായി അവതരിപ്പിച്ച നിശ്ചലദൃശ്യമാണു വിവാദത്തിലായത്.
മുരിയാട് പഞ്ചായത്ത് രണ്ടാം വാർഡ് ആനന്ദപുരത്ത് കുടുംബശ്രീ, അയൽസംഘങ്ങൾ, പുരുഷ സ്വയംസഹായ സംഘങ്ങൾ, ക്ലബുകൾ, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷം നടത്തിയത്. വിഷയത്തിൽ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.
ഗുരുവിന്റെ തലയറുക്കാൻ ആഹ്വാനം ചെയ്താണ് ഓണാഘോഷം നടത്തുന്നതെന്നായിരുന്നു ആരോപണം. സിപിഐ(എം) വാർഡ് മെമ്പർ ടി.എം വത്സൻ കൺവീനറായി നടത്തിയ വാർഡ് തല ഓണാഘോഷത്തിലാണ് വിവാദമായ ടാബ്ലോ പ്രദർശിപ്പിച്ചത്. ഹിന്ദുവികാരത്തെ വ്രണപ്പെടുത്തി എന്നാരോപിച്ചാണു ഹൈന്ദവസംഘടനകളുടെ പ്രതിഷേധം. ഗുരുശിഷ്യ സങ്കല്പത്തെ വികലമായി അവതരിപ്പിക്കുകയാണു സിപിഐ(എം) ചെയ്തതെന്നു ബിജെപി ആരോപിക്കുന്നു.
സിപിഐ(എം) വാർഡ് അംഗം കൺവീനറായി നടത്തിയ വാർഡുതല ഓണാഘോഷത്തിലാണു ഗുരുശിഷ്യ സങ്കൽപത്തെ വികലമായി ചിത്രീകരിക്കുന്ന രീതിയിൽ നിശ്ചലദൃശ്യം അവതരിപ്പിച്ചതെന്നും ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്ന സിപിമ്മിന്റെ ധിക്കാരപരമായ നടപടികൾ അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

- തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14.09.2016) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ
www.marunadanmalayali.com © Copyright 2016.
No comments :
Post a Comment